എഴുതിയത് : പിക്സല്‍ ബ്ലൂ
തച്ചോളിമാണിക്കോത്ത് ഉത്സവം തുടങ്ങുമ്പോൾ ചെണ്ടയുടെ മേളം എന്റെവീട്ടിലും കേൾക്കാം..അത്രയും അടുത്ത് !
ഇപ്പോഴും എല്ലാവർഷവും അവിടെ തച്ചോളിഒതേനന്റെ തിറയുണ്ട്. വേറേ എവിടെയും ഇല്ലാത്തത്.
തച്ചോളി മേപ്പെലെ ആ വീട്ടിലുള്ള അനന്തരാവകാശികളെ നേരിട്ടു പരിചയപ്പെടുന്നത് എൺപതുകളിൽ ഏഷ്യാനെറ്റിനുവേണ്ടി അവിടുത്തെ കളരി ചിത്രീകരിയ്ക്കാൻ വന്ന എന്റെ സുഹൃത്തിന്റെ കൂടെപോയപ്പോഴായിരുന്നു.
മാതൃഭൂമിയിൽ കടത്തനാടൻ കളരികളേക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ നടന്ന ദിവസങ്ങൾ ഓർമ്മവരുന്നു.
ആ യാത്രയിൽ,തച്ചോളിഒതേനനിൽ സത്യന്റെ ഡ്യുപ്പ് ആയിരുന്ന മടപ്പള്ളിയിലെ രാഘവൻ ഗുരുക്കളെപരിചയപ്പെട്ടതു നല്ലൊരനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ശരീരഘടന സത്യന്റേതു തന്നെ..
മറ്റുനാട്ടുകാർക്ക് കേട്ടാൽ അത്ഭുതം തോന്നുന്ന ഒരു കാര്യം പറയട്ടെ... ഇപ്പോഴും കടത്തനാട്ടിലെ വിവാഹവീടുകളിൽ, തലേദിവസം സ്ത്രീകൾ കറിക്കൂട്ടുകള്‍ അരയ്ക്കുന്നത് ഒരു സംഘഗാനം പോലെ വടക്കൻപാട്ടുകൾ പാടിക്കൊണ്ടാണ്. അരവു പാട്ട് എന്ന് പറയും.
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം പ്രദർശനവിജയം നേടാത്ത ഒരേയൊരു സ്ഥലം വടകര ആയത് എന്തുകൊണ്ടെന്ന് ഇനിപ്പറയേണ്ടതില്ലല്ലൊ.
കൊയ്തുപാടത്ത് സ്ത്രീകളും പുരുഷന്മാരും പാടുന്ന വായ്ത്താരിയിൽ തുടങ്ങി അങ്ങനെ അവസാനിയ്കുന്ന ഈ സിനിമ കണ്ടത് കുട്ടിക്കാലത്താണ്. ഒതേനനെയും കുങ്കിയേയും എല്ലാം വീണ്ടുംകാണണം.
ലോകനാർക്കാവിലെ കുളപ്പടവുകളിൽ നക്ഷത്രങ്ങളെണ്ണിക്കിടക്കുമ്പോൾ,ചിലപ്പോഴൊക്കെ ഓർക്കുംഅഞ്ജനക്കണ്ണെഴുതി തുടങ്ങിയ ഗാനങ്ങൾ ചിത്രീകരിച്ചത് ഇവിടെയൊക്കെവെച്ചാണല്ലൊ എന്ന്.
ഈ ചിത്രത്തെ കുറിച്ചു കൂടുതല്‍ എം എസ് ഐയില്‍ നിന്ന്‍ വിവരങ്ങള്‍ ലഭിക്കും
No comments:
Post a Comment